BJP and RSS are trying to raise new arguments on Sabarimala income issue. BJP state president Kummanam Rajashekharan said that the government is using Sabarimala for personal interest.
ജനരക്ഷായാത്രയുടെ പരാജയം മറക്കാൻ ശബരിമല വരുമാനം വീണ്ടും വിവാദമാക്കാനൊരുങ്ങി ആർഎസ്എസ്. ശബരിമല ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം സർക്കാർ കൊണ്ടുപോകുന്നുവെന്ന ആരോപണമാണ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷ കെ പി ശശികല നേരത്തെ ഇതുസംബന്ധിച്ച പ്രചാരണം നടത്തിയിരുന്നു. അന്ന് കൃത്യമായ കണക്കുകള്‍ പുറത്തുവിട്ട് യുഡിഎഫ് സർക്കാർ ആരോപണങ്ങളുടെ മുനയൊടിച്ചിരുന്നു.